ഇനിയും വളരാൻ അനുവദിച്ചുകൂടാ …

സോഷ്യൽ മീഡിയ ഇന്ന് വളരെ ഭീകരമായൊരു തലത്തിലൂടെയാണ് സഞ്ചരിക്കുന്നത് … ഈ നോമ്പ് കാലത്തെപ്പോലും ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു … മതവെറി മൂത്ത ചില കിരാത ശക്തികൾ ഉള്ളിലെ വിഷം തുപ്പുവാനും അതുവഴി അനേകായിരങ്ങളുടെ ഞരമ്പുകളിലേക്ക് വർഗീയ വിഷത്തെ കുത്തിവെക്കാനുമുള്ള തീവ്രമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് … പരസ്പരം ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നവർ ചിലർ … ഓരോ മതത്തിന്റെയും വക്താക്കളായി ചമയുന്ന ചിലർ ഉള്ളിലെ വിദ്വേശത്തിന്റെ മൂർത്തമായ ജല്പനങ്ങളിലൂടെ തമ്മിൽ തമ്മിൽ ചൊറിയുകയും മാന്തുകയും ചെയ്യുമ്പോൾ വർഗ്ഗീയ ചിന്തകൾ ഒന്നുമറിയാത്ത നിഷ്കളങ്കരുടെ ഉള്ളിലേക്ക് കൂടെ കടക്കുന്നു … പരസ്പരം ബഹുമാനത്തോടെ കഴിയുന്ന സജ്ജനങ്ങൾ കൂടെ ഒരു നിമിഷമൊന്ന് മാറി ചിന്തിക്കുവാൻ ഇത് കാരണമാവുന്നുണ്ട് …. അടുത്ത കാലത്തായി കണ്ടുവരുന്ന പോസ്റ്റുകളും കമന്റുകളും നമുക്ക് വ്യക്തമാക്കി തരുന്നത് അധഃപതനത്തിന്റെ അടിത്തട്ടിലേക്കാണ് ഈ ജനത സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് … ഇതിനിടയ്ക്ക് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ ഹിജഡകൾ ഈ തീയിലേക്ക് എണ്ണ പകരുന്നു … ഓരോ നാളത്തേയും ആളിക്കത്തിക്കാൻ ഇവർ ശ്രമിക്കുന്നു … ഒറ്റപ്പെട്ട ഓരോ സംഭവങ്ങളും ലോകമാകെ വ്യാപിക്കുന്നതിനും അതില് നിന്ന് വെറുപ്പിന്റെ പുതിയ വിത്തുകൾ മുളപ്പിക്കുന്നതിനും സോഷ്യൽ മീഡിയ വളരെയധികം കാരണമാവുന്നുണ്ട് .. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മാധ്യമം എന്ന നിലയിൽ ഭീകരതയ്ക്ക് വളമേകുന്ന ശക്തമായൊരു മേഖലയായി സോഷ്യൽ മീഡിയ ഇന്ന് മാറുന്നുണ്ട് … ഈ ഭാരതമണ്ണിനെ ചിന്നഭിന്നമാക്കാൻ ശേഷിയുള്ള സംവാദങ്ങളാണ് ഈ മാധ്യമത്തിലൂടെ അനുദിനം അരങ്ങേറുന്നത് … ഈ മണ്ണിനെയും സംസ്കാരത്തെയും സ്നേഹിയ്ക്കുന്ന നല്ലവരായ ജനതയോട് എനിയ്ക്ക് പറയാനുള്ളത് ഇതാണ് , സഹോദരങ്ങളേ തലച്ചോറ് പണയംവെച്ച മതവെറിയന്മാരുടെ ജല്പനങ്ങളിൽ നിങ്ങൾ വീണുപോവരുത് .. വർഗ്ഗവെറി മൂത്ത പിശാചുക്കളുടെ അജണ്ടകൾ നാം തിരിച്ചറിയണം .. അതിനെ വളരാൻ അനുവദിച്ചുകൂടാ … നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കാൻ ഒരു ശക്തിയെയും നാം അനുവദിച്ചുകൂടാ … ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്പിക്കണം … ഈ മണ്ണിന്റെ മോചനത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ സ്വപ്‌നങ്ങൾ തകർക്കരുത് … ഈ നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികൾക്ക് വേണ്ടി , മഞ്ഞിലും മഴയിലും വെയിലിലും തളരാതെ നമുക്ക് കാവൽ നിൽക്കുന്ന ധീര ജവാന്മാർക്ക് വേണ്ടി , ഇന്ത്യയെന്ന വികാരത്തെ നെഞ്ചിലേറ്റുന്ന , ഈ മണ്ണിനെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന നാം ഓരോരുത്തർക്കും വേണ്ടി ഒറ്റക്കെട്ടായി കൈകോർത്തു പിടിച്ചു പോരാടണം … തകർത്തെറിയണം മതവെറിയെന്ന അന്ധകാരത്തെ …….

ജയ് ഹിന്ദ് ……

_______________ജാസിം__________________

2 thoughts on “ഇനിയും വളരാൻ അനുവദിച്ചുകൂടാ …

  1. അതാണ് മനസ്സുകളുടെ ഐക്യം … നമ്മളെപ്പോലെ മനുഷ്യരായി ജീവിക്കുന്നവർക്ക് ഇങ്ങനെയേ ചിന്തിക്കാനാവൂ 🥰❤️❤️❤️ thanks dear

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )