ആസ്വദിക്കുക ഈ സ്വർഗ്ഗത്തെ

മരിക്കാനായി പിറന്നവരാണ് സമസ്ത ജീവജാലങ്ങളും… ജീവിച്ചിരിക്കുന്ന കാലം ആസ്വദിക്കുക… മണ്ണിനെ, മരങ്ങളെ, ഭൂമിയെ, കിളികളെ, മറ്റു വൈവിധ്യങ്ങളെ, പുഴകളെ, മഴയെ, സംഗീതത്തെ, കലയെ, മനുഷ്യനെ, നന്മയെ, സ്നേഹത്തെ, ഈ മണ്ണിലെ സൗഭാഗ്യങ്ങൾ കണ്ണുതുറന്നു കാണുക, ഈ മണ്ണിലെ സ്വർഗ്ഗത്തെ അനുഭവിച്ചറിയുക….. ഇതിനെയെല്ലാം വിസ്മരിച്ച് ഇതിനൊക്കെ അപ്പുറം മറ്റേതോ ഒരു സ്വർഗ്ഗം ഉണ്ടെന്നത് ഒരു പൊള്ളയായ സങ്കല്പമോ ഭാവനയോ മാത്രം…… കാണുക, അറിയുക, അനുഭവിച്ചാസ്വദിക്കാനും, നഷ്ടപ്പെടാതെ സംരക്ഷിക്കാനും ശ്രമിക്കുക, ഈ മണ്ണിലെ സ്വർഗ്ഗത്തെ……

എം ജാസിം അലി (നിലമ്പൂർ)

4 thoughts on “ആസ്വദിക്കുക ഈ സ്വർഗ്ഗത്തെ

 1. ഭൂമിയെക്കാൾ വലിയ സ്വർഗ്ഗമോ ! ഈരേഴു പതിനാലു ലോകം കൊണ്ട് തുലാഭാരം തൂക്കിയാലും ഈ സുന്ദരമായ സ്വർഗീയ കേദാരത്തേക്കാൾ സുന്ദരമായൊരിടമുണ്ടെങ്കിൽ പോലും അത് വേണ്ട ഇവടെ ഈ സ്വർഗം മതി എന്ന് പറയും ഞാൻ ! നല്ല ചിന്ത ! സുപ്രഭാതം നേരുന്നു ! തുടർന്നെഴുതുക !

  Liked by 1 person

  1. മിഥ്യയായ സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്നവർ കാണാതെ പോവുന്നു ഈ മണ്ണിലെ സ്വർഗ്ഗത്തെ …
   സ്നേഹത്തോടെ ശുഭസുന്ദരമായൊരു ദിനം നേരുന്നു ❤️

   Liked by 1 person

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )