പ്രഹസനം പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടിയിട്ട് അത് പ്രേമമായിരുന്നു എന്ന് അവകാശപ്പെട്ടാൽ അത് സമ്മതിച്ചു തരാൻ എന്നെ നിർബന്ധിക്കുന്ന നിന്നെ കാണുമ്പോ എനിയ്ക്ക് ചിരി മാത്രമാണ് വരുന്നത് … നീ കാണിച്ചു കൂട്ടിയ വിഡ്ഢിത്തങ്ങളെക്കാൾ എന്നെ ചിരിപ്പിക്കുന്നതും ഇതാണ് .. പ്രേമം എന്നാൽ നീയെന്താണ് മനസ്സിലാക്കിയിട്ടുള്ളത് …? അല്ലെങ്കിൽ വേണ്ട നീ അതിന് മറുപടി പറയണ്ട .. വീണ്ടും ചിരിയ്ക്കാനുള്ള വകയാവും .. ഇന്നിപ്പോ എനിയ്ക്ക് കൂടുതൽ ചിരിയ്ക്കാനുള്ള കപ്പാസിറ്റി ഇല്ല … ഇപ്പൊ തന്നെ എന്റെ ഊപ്പാട് വന്നു … എന്നാണ് നീ സ്വയമൊന്ന് മനസ്സിലാക്കുക .. ഓരോ നേരത്തേ ഓരോ ഭ്രമങ്ങൾക്കൊപ്പം എന്തൊക്കെയോ ചെയ്തുകൂട്ടുന്ന നിനക്ക് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി നിന്റെ ഭ്രമങ്ങളും മാറിക്കൊണ്ടിരിക്കും .. ഇപ്പൊ ഈ നിമിഷം നിന്റെ ഭ്രമം പ്രേമത്തോടാണെങ്കിൽ നാളെ ഒരുപക്ഷേ അത് മറ്റൊന്നിനോടാകാം … മറ്റൊന്ന് വരുന്നതോടുകൂടി ഇന്നത്തെ കാര്യങ്ങൾ നീ പാടെ മറക്കുമെന്നും അറിയാം … കാലം കുറെയായി നിന്നെക്കാണുന്ന എനിയ്ക്ക് നിന്റെയീ ഭ്രമങ്ങളെ നന്നായിട്ടറിയാം .. അതുകൊണ്ട് ഇപ്പൊ റൂട്ടൊന്ന് മാറ്റിപ്പിടി .. ഈ പ്രഹസനങ്ങൾക്ക് നിന്നു തരാൻ എനിയ്ക്ക് സമയമില്ല …..
എനിയ്ക്കിപ്പോ നേരമില്ല
Published by Jasim Ali
പേര് ജാസിം അലി...മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പനങ്കയം പോത്തുകല്ല് എന്ന കുഞ്ഞു ഗ്രാമമാണ് സ്വദേശം...അക്ഷരങ്ങളോടും എഴുത്തിനോടും എന്നുമുള്ള ഇഷ്ടം കാരണം പരിമിതമായ അറിവിൽ നിന്നുകൊണ്ട് മനസ്സിന്റെ തോന്നലുകളെ വെറുതെ ഒരുപിടി അക്ഷരങ്ങളാൽ കോറിയിടുന്നു എന്ന് മാത്രം ... jasimnilambur007@gmail.com 7034722278 View all posts by Jasim Ali