4. കന്നി പ്രണയം
വെളുമ്പിയം പാടം എല് പി സ്കൂളിൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. ആത്യന്തികമായിട്ടു കുരുത്തം കെട്ടവൻ ആണെങ്കിലും പാവത്താൻ എന്ന ഇമേജ് ഞാൻ കാത്തു സൂക്ഷിച്ചു വന്നു… ഒരു ദിവസം ലഞ്ച് ബ്രേക്ക് കഴിഞ്ഞു ഞാൻ ക്ലാസ്സിൽ വന്നപ്പോൾ അവിടെ ഒരു പുതു മുഖം….
ഇതാരപ്പാ എന്ന് ശങ്കിച്ച് നിൽക്കുമ്പോൾ ജാൻസി ടീച്ചർ അവളെ എല്ലാവർക്കും പരിചയപ്പെടുത്തി..
ഇത് ……………. നമ്മുടെ ക്ലാസ്സിലെ പുതിയ കുട്ടിയാണ്….
ആദ്യ കാഴ്ചയിൽ തന്നെ എനിക്കവളോട് ഒരു കൌതുകം തോന്നിയിരുന്നു.. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഞാനാണെങ്കിൽ ഗുണന പട്ടികയോട് പോരാടി തളര്ന്ന മണ്ട ശിരോമണിയും…. എന്നാലും ഇടയ്ക്കു എന്തെങ്കിലും അവസരം ഉണ്ടാക്കി ഞാൻ അവളോട് മിണ്ടുമായിരുന്നു… അവൾ പെണ്‍കുട്ടികളുടെ നിരയിൽ ആദ്യ ബെഞ്ചിൽ ഒന്നാമതായിരുന്നു…
ഞാനാണെങ്കിൽ മൂന്നാം ബെഞ്ചിന്റെ ഇങ്ങേ അറ്റത്തു…
ആണ്‍കുട്ടികളുടെ നിരയിൽ ഒന്നാമാതിരിക്കുന്ന ഹാരിസ് അന്ന് പഠനത്തിൽ മുന്നിട്ടു നിന്നു് … അവന്റെ ഇരിപ്പിടം അവളുടെ തൊട്ടടുത്ത് ആയിരുന്നത് കൊണ്ട് എനിക്കവനോട് കലിപ്പായിരുന്നു…
പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല…
ആയിടക്കാണ് ഒരു പുതിയ വിദ്യാഭ്യാസ സംസമ്പ്രദായം നിലവിൽ വന്നത്….. ഡാൻസും പാട്ടും ഇടക്കിടക്ക് പഠിത്തവും… (ഡി പി ഇ പി )..
ഈ സമ്പ്രദായപ്രകാരം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗ്രൂപ്പ് ഡിസ്കഷൻ.. എപ്പോഴും ടീച്ചർ ഞങ്ങളെ ഗ്രൂപ്പ് തിരിക്കുമ്പോൾ അവൾ എന്റെ ഗ്രൂപ്പിൽ തന്നെ കൃത്യമായി വരും. ഗ്രൂപ്പിലുള്ളവർ നിലത്തു വട്ടം കൂടി ഇരിക്കണം.
വട്ടത്തിന്റെ രണ്ടറ്റത്തും ഇരിക്കാൻ എല്ലാവർക്കും മടിയാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു വരുമല്ലോ. മിക്കവാറും അവൾ അറ്റത്ത് വരുന്നത് കൊണ്ട് എനിക്ക് മാത്രം ഒരു മടിയും ഉണ്ടായിരുന്നില്ല. ആ നിമിഷങ്ങൾ ഒക്കെ എത്ര രസകരമായിരുന്നു.
കാലം കടന്നു പോയി. നാലാം തരം കഴിഞ്ഞു ഞങ്ങളൊക്കെ പല വഴിക്ക് പിരിഞ്ഞു പോയി..
ഏഴാം തരത്തിൽ പഠിക്കുമ്പോൾ മറ്റുള്ളവരുടെ ലൈൻ കണ്ടു പിടിക്കലായിരുന്നു എന്റെ പ്രധാന ഹോബി.. ഒരു ദിവസം തസ്നിയുടെ ലൈൻ കണ്ടു പിടിച്ച സന്തോഷത്തിൽ അത് ഞാനങ്ങു ബി ബി സിയാക്കി… ആ കലിപ്പ് തീർക്കാൻ ആ കുരുത്തം കെട്ടവൾ പഴയ കാലത്ത് നിന്നും ആ പേര് പൊക്കി കൊണ്ടു വന്നു അവളെ പിടിച്ചു എന്റെ കാമുകിയാക്കി.
പാവം ഞാൻ…. അന്ന് മുതൽ അവളുടെ പേരും പറഞ്ഞു എല്ലാവരും എന്നെ കളിയാക്കി.. എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞു ഞാനും അതങ്ങ് ഉറപ്പിച്ചു. അവൾ തന്നെ എന്റെ കാമുകി… ഒരു പാട് സ്വപ്നം കണ്ടു…. കാലം കടന്നു പോയി ഞാൻ കോളേജു വിദ്യാർത്ഥിയായി…… ആദ്യത്തെ ആഴ്ച… വൈകിട്ട് ഞാൻ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ അതാ നില്ക്കുന്നു കൂട്ടുകാരൻ റാഷിദ്..
അവൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു അളിയാ നീ ടെൻഷൻ ആവരുത്….ഒരു കാര്യം ഉണ്ട്..
അവന്റെ മുഖം കണ്ടു ഒരു പന്തികേട് തോന്നി ഞാൻ ചോദിച്ചു എന്താടാ.. എന്ത് പറ്റി… എന്തായാലും എന്നോട് പറ… മടിച്ചു മടിച്ചു അവൻ പറഞ്ഞു. അളിയാ ഇന്ന് അന്റെ കുട്ടിയുടെ നിക്കാഹായിരുന്നു… അത് കേട്ട് ഞാൻ ആകെ തകർന്നു പോയി.
പിന്നീട് നിരാശയുടെ ദിനങ്ങൾ.. ഒറ്റക്കിരുന്നു സങ്കടപ്പെടൽ, ചെറുതായി വന്നു തുടങ്ങിയ താടി വളർത്തൽ. തുടങ്ങിയ കലാ പപരിപാടികൾ അരങ്ങേറി. അങ്ങനെ സംഭവ ബഹുലമായ എന്റെ വണ്‍ വേ പ്രണയത്തിനു പരിസമാപ്തി.
ഇപ്പൊ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. അവളെ ഓർത്തല്ല.. അവളെയും മനസ്സിലിട്ടു മറ്റൊരു പെണ്ണിനേയും ലൈൻ അടിക്കാതെ ഞാൻ പാഴാക്കി കളഞ്ഞ സമയത്തെ കുറിച്ചോർത്ത്.
ആത്മാർഥത ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം…
…….ശുഭം……
God Bless you…
എം. ജാസിം അലി
(ഭാഗം – 3) ലിങ്ക്

👍
LikeLike