പ്രിയേ നിനക്കായ് മാത്രം

ഒരുണർത്തുപാട്ടിന്റെ രാഗം പോലെ മഴത്തുള്ളിക്കിലുക്കം കാതിൽ സംഗീതം പൊഴിക്കുന്നു..
ഇളം കാറ്റിൽ നീലപ്പൂക്കളുടെ മാദക ഗന്ധം….
“വരൂ എന്റെ പ്രിയപ്പെട്ടവളേ”…..
ഈ തേൻതുള്ളികളിൽ നമുക്ക് നനഞ്ഞുകുതിരാം…
ഉയിരിന്റെ ചാറ് പിഴിഞ്ഞെടുത്ത വീഞ്ഞിൽ പ്രണയത്തിന്റെ ലഹരി നുണയാം….
മെയ്യോടുമെയ്യായ് പരസ്പരം വാരിപുണർന്ന് നമുക്കീ ജലകണങ്ങളിൽ അലിഞ്ഞുചേരാം……… ഈ വരികളൊക്കെയും പിറന്നത് നിനക്ക് വേണ്ടിയായിരുന്നു … എനിയ്ക്ക് സ്നേഹിക്കാനും കെട്ടിപ്പിടിയ്ക്കാനും ഉമ്മവെയ്ക്കാനും വഴക്കിട്ടു പിണങ്ങാനും അങ്ങനെയങ്ങനെ എന്തിനും ഏതിനും ഉടയ തമ്പുരാൻ എന്നോ ഒരുക്കിവെച്ച സമ്മാനമാണ് നീ…. ഹൃദയത്തിന്റെ തുടിപ്പുകൾ നിന്നോടുള്ള പ്രണയത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു …

നീയുമായിട്ടുള്ള ഓരോ വഴക്കുകളും ഞാനേറെ ആസ്വദിയ്ക്കാറുണ്ട് … വിരളമായി വലിയ ഗൗരവമില്ലാത്ത കുഞ്ഞു വഴക്കുകളായിരിയ്ക്കും ഓരോന്നും … അറിഞ്ഞുകൊണ്ട് തന്നെ നാം ഉണ്ടാക്കിയെടുക്കുന്ന കൊച്ചു കൊച്ചു വാദ പ്രതിവാദങ്ങൾ … നമ്മുടെ ജീവിതത്തെ ഏറെ മനോഹരമാക്കിത്തീർക്കുന്നതിൽ ആ നിമിഷങ്ങളും പ്രധാന പങ്കുവഹിയ്ക്കുന്നുണ്ട് … വഴക്കിട്ടൊടുവിൽ പിണക്കത്തിന്റെ വക്കോളമെത്തി പിന്നീടതും പറഞ്ഞു പരസ്പരം കളിയാക്കി പൊട്ടിച്ചിരിയുടെ മുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ നമുക്ക് സാധിയ്ക്കാറുണ്ട് … അവിടെ വീണ്ടും വീണ്ടും ധൃഢമായിത്തീരുന്നത് നമ്മുടെ പ്രണയമാണ് … ഈശ്വരൻ എന്റെ ഉയിരിനോട് ചേർത്തുവെച്ച പ്രകാശ കിരണമാണ് നീയെന്ന സത്യം … ഉയിരിന്റെ പാതിയായവളേ എന്നിലെ വസന്തവും വർഷവുമെല്ലാം നീ മാത്രമാണ് …. സുന്ദരമായ ഓരോ സൃഷ്ടിയിലും നിന്റെ രൂപവും സാന്നിധ്യവുമാണ് ഞാൻ കാണുന്നത് ….എന്നിലെ എനിയ്ക്ക് പൂർണ്ണത നൽകുന്നത് നീയെന്ന സത്യമാണ് .. നീ ചേരുമ്പോൾ മാത്രമേ ഞാൻ ഞാനാവുന്നുള്ളൂ … അനുരാഗമെന്ന അനുഭൂതി ഇത്രയേറെ സുന്ദരമെന്ന് ഞാൻ അനുഭവിച്ചറിയുന്നത് നിന്നിലൂടെ മാത്രമാണ് … ഞാൻ ഉയിരായ് ആരാധിയ്ക്കുന്ന അക്ഷരങ്ങൾ പോലും അപര്യാപ്തമാണ് നീയെന്ന എന്റെ പ്രാണനെ വർണ്ണിക്കാൻ .. നിന്നിലൂടെ പെയ്തിറങ്ങുന്ന പ്രണയത്തിന്റെ നീർതുള്ളികളോരോന്നും എന്റെ ആത്മാവിനെ നനയ്ക്കുന്നു …

വരൂ പ്രിയേ ..നെൽക്കതിരുകൾ വിളഞ്ഞുനിൽക്കുന്ന ഈ പാടവരമ്പത്തു കൂടി നമുക്ക് കൈകോർത്തു നടക്കാം…തോട്ടിൻ കരയിലെ നടപ്പാലത്തിലിരുന്ന്

തെളിനീരിലേക്ക് കാലുനീട്ടിയിരിക്കാം…മാനത്തുകണ്ണികൾ ഒരു നാണത്തോടെ നമ്മെ നോക്കിച്ചിരിക്കുമ്പോൾ കല്ലാംകാരികൾ കാലിൽ മുത്തമിടും…ഇക്കിളികൊണ്ട് പെട്ടെന്ന് നീ

കാലുവലിച്ചെടുക്കുമ്പോൾ നിന്റെ മുഖത്തെ രക്തച്ചുവപ്പെനിക്ക് കാണണം…കതിരുകൊത്തിപ്പറക്കും കിളിപ്പാട്ടിനീണം കാതിൽ പടരുമ്പോൾ കൊക്കുരുമ്മും തത്തകളെപ്പോൽ ചുണ്ടോടു ചുണ്ടിൽ തേൻ നുകരണം….

എന്നുമെന്നും എന്റെ മാറോട് പറ്റിച്ചേർന്നു എന്നുയിരിനെ പ്രഭാപൂരിതമാക്കാൻ എന്റെ ഹൃദയത്തുടിപ്പായ് നീയുണ്ടാവണം …. നിന്റെ സ്വന്തം ……..❤️❤️❤️

**************ജാസിം**********************

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )