ഞാൻ ആര് … ?

കഥ, കൊച്ചു കുഞ്ഞുങ്ങൾ മുതൽ പടു കിഴവൻ വരെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് കഥ.. എന്താണ് കഥ..? എവിടെയാണ് കഥ…? ഇതാണ് ഇത് തന്നെയാണ്, ഈ ജീവിതമാണ് കഥ.ഇത് വെറും കഥയല്ല അനുഭവങ്ങളുടെ തീച്ചൂളയിൽ ചുട്ടെടുത്ത, യാഥാർത്യങ്ങളുടെ ഭാവഭേദങ്ങളാൽ വികൃതമാക്കപ്പെട്ട ഒരു മഹാ നാടകമാണല്ലോ പലപ്പോഴും ജീവിതം. നമ്മളെല്ലാം ഈ നാടകത്തിലെ വെറും നടന്മാർ. ഈ മഹത്തായ നാടകത്തിന്റെ കവിയും കഥാകാരനും സംവിധായകനും ആയ സകല കലാ വല്ലഭനാണ് കാലം, അല്ലെങ്കിൽ കാല പുരുഷൻ… ..

ഞാൻ ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ എന്തോ വലിയൊരു ട്രാജെഡിയാണ് പറയാൻ പോവുന്നതെന്ന്. പക്ഷെ കാര്യം അതല്ല. ഇത് ഒരു അന്വേഷണമായിരുന്നു, ഈ നാടകത്തിൽ എന്തായിരുന്നു എൻറെ വേഷം അല്ലെങ്കിൽ ഞാൻ ആരായിരുന്നു എന്ന് കണ്ടെത്താനുള്ള ഒരു അന്വേഷണം……

എന്നിലും ഒരു കാമുകനും കലാകാരനുമുണ്ട്, എന്നിലെ കാമുകൻ അവൻറെ പനിനീർപൂ പോലെ സുന്ദരമായ മനസ്സിൽ പ്രണയത്തിൻറെ മധുരമൂറുന്ന നറുതേൻ നിറച്ചിരിക്കുന്നു. ഓരോ ചുവടു വെയ്പിലും അത് തുളുമ്പി പോകാതിരിക്കാൻ അവൻ വളരെയധികം സൂക്ഷിക്കുന്നു. പക്ഷെ അവൻ ഒരു മരുഭൂമിയിലാണ്, തനിക്കു ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽപരപ്പിൽ ഒരു മുല്ലവല്ലരി പോലെ അവൻ നില്ക്കുന്നു, തനിക്കു പടർന്നു കയറാനുള്ള തേന്മാവിനെയും അന്വേഷിച്ചു അവൻറെ മനസ്സ് അലയുകയാണ്. ഈ അവസരത്തിൽ എന്നിലെ കലാകാരൻ പ്രണയ മധുരിതമായ ഗാനങ്ങൾ ആലപിച്ചു കൊണ്ടിരിക്കുന്നു…..

എന്നാൽ എന്നിൽ ഒരു വിഷാദനായ ഒരു പാമരനുണ്ട്, അവൻ എല്ലാത്തിൽ നിന്നും വിട്ടു നില്ക്കാൻ ആഗ്രഹിക്കുന്നു. അവൻ അഗാധമായ ഏതോ ചിന്തയിലാണ്. അവൻറെ ഉള്ളിൽ എപ്പോഴും കനലുകൾ എരിയുന്നു. ജീവിതവും പ്രണയവും ഒരുപോലെ അവനോടു ക്രൂരത കാണിച്ചു. അതിനാൽ അവൻ പ്രണയത്തെ ഭയക്കുന്നു. എന്നിൽ ഒരു കാലൻ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. ആ പാമരന്റെ വിഷമം കണ്ടിട്ടാവണം അവൻ പ്രണയത്തിന്റെ വല്ലരി അറുത്തു മാറ്റി എന്നിലെ കാമുകന്റെ കഴുത്തിൽ കുരുക്കെറിയുന്നു ആ കുരുക്ക് മുറുകിക്കൊണ്ടിരിക്കുന്നു ഒരു പക്ഷെ ആ കാമുകൻ മരിച്ചു വീണേക്കാം, അവൻ പ്രതിരോധിക്കുന്നുണ്ട്, ആ മത്സരം അങ്ങനെ തുടരുന്നു…

എന്നിൽ ഒരു വൃത്തി കെട്ടവൻ ഉണ്ട്, അവൻ മഹാ തെമ്മാടിയാണ്. പക്ഷെ ഉപദ്രവകാരിയല്ല, എനിക്ക് ചുറ്റും നല്ലത് നടക്കുമ്പോൾ അവൻ പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെയാണ്. കാരണം എന്നിലെ നല്ലവൻ അവനെ പുറത്ത് ചാടാൻ അനുവദിക്കാറില്ല.

എന്നിൽ ഒരു സുഹൃത്തുണ്ട് അവൻ സൗഹൃദങ്ങളുടെ ഉദ്യാനത്തിൽ കുളിർ തെന്നലായി നീന്തി നടക്കുവാൻ ആഗ്രഹിക്കുന്നു. അവൻ അവിടെ പാറി നടക്കുമ്പോൾ ചില തേനീച്ചകൾ അവനെ സംശയത്തോടെ നോക്കുന്നു, അപഹസിക്കുന്നു, അപ്പോൾ അവയുടെ കുത്തേൽക്കുന്നതിനേക്കാൾ

ആയിരം മടങ്ങ്‌ അവനു വേദനിക്കുന്നു, ഈ നേരത്ത് എന്നിലെ വൃത്തി കെട്ടവൻ അവൻറെ സ്വരൂപം പുറത്തെടുക്കുന്നു, അവൻ അവർക്ക് നേരെ ആഞ്ഞടിക്കുന്നു. …

എന്നിൽ ഒരു കഠിന ഹൃദയൻ ഉണ്ട്, അവൻ എന്തൊക്കെ സംഭവിച്ചാലും കുലുങ്ങാറില്ല, എന്നാൽ എന്നിലെ ദുർബലൻ നിസ്സാര കാര്യങ്ങൾക്ക് പോലും കരയുന്നു. ഈ സമയത്ത് എന്നിലെ ചിന്തകൻ ചിന്തിച്ചു കാട് കയറുന്നു. അവൻ ഓരോന്ന് ചിക്കി ചികഞ്ഞെടുത്തു ആ ദുര്ബലനെ വീണ്ടും വീണ്ടും കരയിക്കുന്നു.

എന്നിൽ ഒരു സ്വപ്ന ജീവിയുണ്ട് അവൻ എപ്പോഴും ദിവാ സ്വപ്നത്തിലാണ് അത് കൊണ്ട് തന്നെ അവനെ എപ്പോഴും ചിരിച്ചു കൊണ്ട് കാണപ്പെടുന്നു, ഈ അവസരത്തിൽ എന്നിലെ വൃത്തി കെട്ടവൻ അവനെ കളിയാക്കുന്നു. നിനക്ക് നാണമില്ലേ ഇങ്ങനെ പകൽ കിനാവും കണ്ടു നടക്കാൻ, നീ യാഥാർത്യത്തിലേക്ക് മടങ്ങിവരൂ.. നീ കാണുന്ന സ്വപ്നങ്ങളെല്ലാം നൈമിഷികങ്ങൾ ആണ്. നീ ഇങ്ങനെ നടന്നാൽ നിനക്ക് പണി കിട്ടും ഉറപ്പാ.. അപ്പോൾ സ്വപ്ന ജീവി ചിന്തിക്കും ഹും ആ വൃത്തികെട്ടവന് പോലും വിവരമുണ്ട്, എന്നിട്ടും എനിക്കെന്താ ഉണ്ടാവാത്തത്, യഥാർത്ഥത്തിൽ എനിക്ക് ഭ്രാന്താണോ,….

സ്വപ്ന ജീവിയുടെ ചിന്തകൾ അങ്ങനെ പോകുമ്പോൾ ഞാൻ എന്നിലേക്ക്‌ മടങ്ങിവരും എന്നിട്ട് ആലോചിക്കും, അഭിനേതാവ്, കാമുകൻ, കലാകാരൻ, സ്വപ്ന ജീവി, വിഷാദൻ, കാലൻ, വൃത്തികെട്ടവൻ, നല്ലവൻ, സുഹൃത്ത്‌, ചിന്തകൻ, ദുർബലൻ, കഠിന ഹൃദയൻ, മുല്ലവള്ളി.

ഇവരെയെല്ലാം മനസ്സിലിട്ടു, കൂട്ടിയും കിഴിച്ചും, ഗുണിച്ചും, ഹരിച്ചും, എല്ലാം നോക്കി, കണക്കില് ഞാൻ പണ്ടേ മോശമായത് കൊണ്ടാവണം ഒരെത്തും പിടിയും കിട്ടിയില്ല, അങ്ങനെ ഉത്തരമില്ലാത്ത ആ ചോദ്യത്തിലാണ് അത് അവസാനിച്ചത്‌.

 ദൈവമേ യഥാർത്ഥത്തിൽ ഞാൻ ആരാണ്”…………..!!!!!!

God Bless You

എം. ജാസിം അലി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )