തമാശകൾ എപ്പോഴും ഒരു രസമാണ്…. എന്നാൽ ചില തമാശകൾ ചിലപ്പോ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം…
നമ്മൾ അത് അറിയാറില്ല… നമ്മൾ മനപ്പൂർവവും ആവില്ല…..
കുറച്ചു മുൻപ് നടന്ന ഒരു കാര്യം ഞാൻ ഓർക്കുന്നു….
ഞങ്ങളുടെ കോണ്ക്രീറ്റ് ചെക്ക് പോയിന്റിൽ സാമ്പിൾ എടുക്കാനും മറ്റു ചെക്കിങ്ങിനും ഒക്കെയായി വരുന്ന ഹെല്പെർ ആണ് രുദ്ര…..നേപാൾ സ്വദേശിയാണ് തടിയൻ രുദ്ര….. ഞങ്ങള് ഭയങ്കര കമ്പനിയാണ്…. ഇടയ്ക്കു ഓരോന്ന് പറഞ്ഞു കളിയാക്കാറുണ്ട് അങ്ങോട്ടും ഇങ്ങോട്ടും…
ഒരിക്കൽ ഞാൻ ചെക്ക് പോയിന്റിൽ ചെല്ലുമ്പോൾ അവിടെ ആരോ കുറച്ചു സ്വീറ്റ്സ് കൊണ്ട് വെച്ചിട്ടുണ്ട്… ആഹാ ലഡ്ഡു ഒക്കെ ഉണ്ടല്ലോ എന്താ ഇവിടെ വിശേഷം….? അപ്പൊ ഒരുത്തൻ പറഞ്ഞു രുദ്രാ കി ഘർ മേ ബച്ചാ ആഗയാ…. അത് അവനെ കളിയാക്കിയതാണ് എന്ന് അറിയാമെങ്കിലും ഞാൻ ചുമ്മാ ചോദിച്ചു ആഹാ…… തീൻ സാൽ സെ മേ ദേഖ് രഹാ ഹെ ,,, തും ഇഥറീഹെ … ഉധർ ബച്ചാ ആഗയാ… ക്യാ ബാത്ത് ഹെ ഭായ്…… അത് കേട്ട് എല്ലാരും ചിരിച്ചു….. ആ ദിവസം അങ്ങനെ കഴിഞ്ഞു…..
വൈകുന്നേരം ഞാൻ എന്റെ സുഹൃത്ത് റിയാസിനോട് ഈ തമാശ പറഞ്ഞു….. അപ്പൊ അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് കുറ്റ ബോധം തോന്നി…….
രുദ്ര വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ചതാണ്… ഇത്രയും കാലമായിട്ടു കുഞ്ഞുങ്ങൾ ഇല്ല…. അവന്റെ ഭാര്യയുടെ ഗർഭ പാത്രത്തിനു ഒരു കുഞ്ഞിനെ ഉൾക്കൊള്ളാൻ ഉള്ള ശേഷി ഇല്ലെന്നും…. ഒരു സർജറി നടത്തിയാൽ ചിലപ്പോ ശരിയാവും എന്നും…..
എന്നാൽ വല്യ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയായ രുദ്രയുടെ ഭാര്യക്ക് സർജറി ഒക്കെ ഭയമാണ്…….. അത് കൊണ്ട് തന്നെ അവളെ ഒന്നിനും നിർബന്ധിക്കാതെ വിധിയെ പഴിച്ചു കഴിയുകയാണ് രുദ്ര…. അവർ തമ്മിൽ നല്ല സ്നേഹമാണ്… രുദ്ര വളരെ സന്തോഷത്തോടെ എപ്പോഴും ചിരിച്ചും കളിച്ചും കാണപ്പെടുന്നു…. ഭാര്യക്ക് ഫോണ്‍ ചെയ്യുമ്പോഴും വളരെ സന്തോഷത്തോടെയാണ് അവനെ കാണാറ്….
ഒരു പക്ഷെ എന്റെ തമാശ അവനെ ഒരു പാട് വേദനിപ്പിച്ചു കാണും… പാവം… അവൻ എന്നോട് ക്ഷമിക്കട്ടെ… ഞാൻ ഈ കാര്യങ്ങൾ അറിഞ്ഞു എന്നത് അവൻ അറിഞ്ഞാൽ ഒരു പക്ഷെ എല്ലാം മറന്ന അവനു അത് വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ ആയാലോ…. വെറുതെ എന്തിനാ അവനെ വിഷമിപ്പിക്കുന്നത്…. അത് കൊണ്ട് പിന്നെ ഞാൻ അവനോടൊന്നും പറയാൻ പോയില്ല….. ഒരു തമാശയായി അത് അങ്ങനെ മറന്നു……..
ഓരോ ദിവസവും അങ്ങനെ എന്തൊക്കെ നേരമ്പോക്കുകൾ….. അതിനിടയിൽ നമ്മൾ അറിയാതെ പോവുന്ന ഇങ്ങനെ ചില കാര്യങ്ങൾ……………..
God Bless You....
എം ജാസിം അലി