തല കാണാനില്ലേ….!!!😲😲😭

അയ്യോ
എന്റെ
കുട്ടീടെ
തല
കാണാനില്ലേ
..!!!
സാവിത്രിക്കുട്ടി
നിലവിളിച്ചു
.
കേട്ടപാതി
കേൾക്കാത്ത
പാതി
എല്ലാവരും
അമ്പാട്ട്
വീട്ടിലേക്കോടി
.

കവലയിലെ
മമ്മദിന്റെ
ചായക്കടയിൽ

രാഷ്ട്രീയം

പറഞ്ഞിരിക്കുകയായിരുന്നു
വർക്കി
മാപ്ലയും
,
വറീതും
,
മൊയ്തീനുമെല്ലാം
.
മമ്മദിക്കാ
കടുപ്പത്തിൽ
ഒരു
ചായ
..
കേട്ടില്ലേ
വർക്ക്യെ
ആണവ
കരാർ
ഒപ്പിടാൻ
പോവാണെന്ന്
..
ചൂട്
ചായ
ഊതിക്കുടിക്കുന്നതിനിടയിൽ
മൊയ്‌തീനാണത്
പറഞ്ഞത്
.
ഉം
….
അതിന്
ഇമ്മിണി
പുളിക്കും
,
ഞങ്ങള്
ഇടതു
പക്ഷക്കാര്
സമ്മതിച്ചിട്ട്
വേണ്ടേ
,
അവരെങ്ങാനും
ഒപ്പിട്ടാൽ
ഞങ്ങളിവിടെ
ചോരപ്പുഴയൊഴുക്കും
,
വർക്കി
മാപ്ല
വിപ്ലവത്തിന്റെ
ആവേശത്തിൽ
പറഞ്ഞു
..


പിന്നേ
..
കരിമ്പൂച്ച
വട്ടം
ചാടിയാൽ
മൂത്രമൊഴിക്കുന്ന
ആളാ
..
ചോരപ്പുഴ
..
പുളു
പറയാതെ
പോ
മൂപ്പീന്നെ
.
വറീത്
അയാളെ
കളിയാക്കി
.

പെട്ടെന്നാണ്

കൂട്ടത്തിലേക്ക്
കണിയാൻ
വൈദ്യർ
ഓടിക്കിതച്ചു
വന്നത്
.
കേട്ടില്ലേ
പുകില്
..?
അമ്പാട്ട്
വീട്ടിലെ
കുട്ടീടെ
തല
കാണാനില്ല്യാത്രെ
.
ഇന്റെ
ബദ്രീങ്ങളേ
ആരേ

കുട്ടീടെ
തല
കൊണ്ടോയീ
.. ?
മൊയ്‌തീൻ
ചോദിച്ചു
.
അറിയാൻ
പാടില്ല
മൊയ്തീനേ
ഞാൻ
അങ്ങട്ട്
പോവ്വാ
..
ഞങ്ങളും
വരണൂ
.
അവർ
അഞ്ചു
പേരും
അമ്പാട്ട്
വീടിലെക്കോടി
.
അമ്പാട്ട്
വീടിനു
മുമ്പിൽ
ജനങ്ങൾ
തടിച്ചു
കൂടി
നില്ക്കുന്നു
.
എല്ലാവരുടെയും
മുഖത്ത്
അമ്പരപ്പ്
.

തറവാട്ടിലെ
മൂത്ത
കാർന്നോന്മാരെല്ലാം
എത്തിയിട്ടുണ്ട്
.
തെക്കേടത്തെ
വല്യേടത്തിയും
മറ്റു
പെണ്ണുങ്ങളും
സാവിത്രിക്കുട്ടിയുടെ
അടുത്തെത്തി
.
അവരെക്കണ്ടതും
സാവിത്രിക്കുട്ടിയുടെ
നിയന്ത്രണം
വിട്ടു

ഇത്
കണ്ടില്ലേ
ഓപ്പോളേ
ന്റെ
കുട്ടീടെ
തല
.
എന്റീശ്വരന്മാരേ
ഞാൻ
ഇതെങ്ങനെ
സഹിക്കും
..
സാവിത്രിക്കുട്ടി
നെഞ്ചത്തടിച്ചു
..

രംഗം
കണ്ടതും
അവിടെയുണ്ടായിരുന്ന
പെണ്ണുങ്ങളെല്ലാം
കരയാൻ
തുടങ്ങി
..
ആരാ

പാതകം
ചെയ്തത്
…?
അവന്റെ
കഥ
ഞാൻ
കഴിക്കും
,
അമ്പാട്ട്
വീട്ടിലെ
കുട്ടിയെ
തൊട്ടു
കളിക്കാൻ
മാത്രം
ധൈര്യണ്ടായ

ദ്രോഹി
ആരാണ്
?
പറയിൻ

തറവാട്ടിലെ
തല
മൂത്ത
കാരണവർ
കലിതുള്ളിക്കൊണ്ട്‌
ചോദിച്ചു
…..

സതീശൻ
..!

ആര്
?
മ്മടെ
കളപ്പുരക്കലെ
സതീശനോ
..?
അല്ല
,

ടൌണില്
പീടികയുള്ള
,
കാട്ടിലും
മലേലും
ഒക്കെ
പടം
പിടിച്ചു
നടക്കണ
ഒരുത്തനില്ലേ
,
അവനാ
ന്റെ
കുട്ടീനെ
……

ഹെന്ത്
?..
അവനിത്രക്ക്
ധിക്കാരമോ
?. .
പോയി
പിടിച്ചു
കെട്ടിക്കൊണ്ടു
വാടാ
അവനെ
.
കേൾക്കേണ്ട
താമസം
,
ആളുകൾ
എല്ലാവരും
കൂടെ
ടൌണിലേക്ക്
ഓടി
,
അയാളെ
പിടിച്ചു
കെട്ടി
കൊണ്ടുവന്ന്
സാവിത്രിക്കുട്ടിയുടെ
മുൻപിൽ
ഹാജരാക്കി
.
കാരണവർ
അയാളുടെ
കോളറിനു
കുത്തിപ്പിടിച്ചു
കൊണ്ട്
ചോദിച്ചു
.
ഇവടത്തെ
കുട്ടീനെ
തൊട്ടു
കളിക്കാൻ
മാത്രം
വളർന്നു
നീയ്യ്‌
,
ല്ല്യെ
..
എബടെടാ
,
ന്റെ
കുട്ടീടെ
തല
…?
അയ്യോ
എനിക്കറിയില്ല
,
ഞാനൊന്നും
ചെയ്തിട്ടില്ല
,
കള്ളം
പച്ച
കള്ളം
ഇവൻ
തന്ന്യാ
ന്റെ
കുട്ടീനെ
ഇങ്ങന്യാക്ക്യെ
..
എന്താ
സാവിത്രിത്തമ്പുരാട്ടീ
നിങ്ങളീ
പറയണത്
…?
ഞാൻ
അങ്ങനൊരു
പാതകം
ചെയ്യുമോ
..?
പിന്നെ
ഞാൻ
എന്താടാ

കാണുന്നത്
..?
ഇങ്ങനെ
ചോദിച്ചു
കൊണ്ട്
അവർ
ഒരു
സാധനം
അവന്റെ
മുമ്പിലേക്ക്
എറിഞ്ഞു
കൊടുത്തു
.
എന്നിട്ട്
ചോദിച്ചു
എന്റെ
കുട്ടീടെ
പെറന്നാളിനു
നീ
തന്നെ
എടുത്ത
ഫോട്ടോ
അല്ലേടാ
ഇത്
..?…
ഇതില്
എബടെടാ
എന്റെ
കുട്ടീടെ
തല
..?
പറയെടാ
..
ദ്രോഹീ
…….
സാവിത്രിക്കുട്ടിയുടെ
ചോദ്യം
കേട്ട്
സതീശനും
,
അവിടെ
കൂടി
നിന്നവരുമെല്ലാം
അന്തം
വിട്ടു
തരിച്ചു
നിന്നു
പോയി
….

God Bless You

എം
.
ജാസിം
അലി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )